
Hymn 24
ആഴങ്ങൾ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെൻ്റെ അന്തഃരംഗം കാണും ദൈവം കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ കരപറ്റി അണയുമെൻ ചാരേ തകരുന്ന തോണിയും ആഴിയിൽ താഴാതെ കരപറ്റാൻ കരം നൽകും ദൈവം ഉയരത്തിൽ ഉലഞ്ഞീടും തരുക്കളിൽ ഒളിക്കുമ്പോൽ ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിന് മടിക്കാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം

