കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 40

പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുവിൻ നാമത്തിൻ ഹല്ലേലുയ്യാ പാടി വാഴ്ത്തിടാം എൻ രക്ഷകൻ നാമത്തിന് പാടുവിൻ പാടുവിൻ പാടുവിൻ സ്‌തുതിപാടുവിൻ എന്നെ പാപത്തിൽ നിന്നവൻ രക്ഷിച്ചു എന്റെ ക്ലേശമെല്ലാം ക്രൂശിൽ വഹിച്ചു ആത്മാവാൽ നിറച്ചെന്നെ സ്വതന്ത്രമാക്കി സ്തുതിക്കാൻ എനിക്കവൻ കൃപയും നൽകി യേശുതൻ കരതാരുകൾ നീട്ടി നിത്യ സ്നേഹമോടെന്നെ വിളിച്ചു ആത്മാവാൽ നിറച്ചെന്നെ സ്വതന്ത്രമാക്കി സ്തുതിക്കാൻ എനിക്കവൻ കൃപയും നൽകി ധൂർത്തനാം മനുജനെ…

Hymn 39

പരമപിതാവിന് സ്‌തുതിപാടാം അവനല്ലോ ജീവനെ നല്കിയവൻ പാപങ്ങളാകവെ ക്ഷമിച്ചിടുന്നു രോഗങ്ങൾ അഖിലവും നീക്കിടുന്നു അമ്മയെപ്പോലെന്നെ ഓമനിച്ചു അപകടവേളയിൽ പാലിച്ചവൻ ആഹാര പാനീയമേകിയവൻ നിത്യമാം ജീവനെ നല്കിടുന്നു ഇടയനെപ്പോലെന്നെത്തേടി വന്നു പാപക്കുഴിയിൽ നിന്നേറ്റിയവൻ സ്വന്തമാക്കി നമ്മെ തീർത്തിടുവാൻ സ്വന്ത രക്തം നമുക്കേകിയവൻ കൂടുകളെ കൂടെ കൂടിളക്കി പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു ചിറകുകളതിൻമേൽ വഹിച്ചു നമ്മേ നിലം പരിശായി നശിച്ചിടാതെ സ്തോത്രം ചെയ്യാം ഹൃദയംഗമായി കുമ്പിടാം…

Hymn 38

ദൈവമക്കൾ പാടുന്നു ഹല്ലേലുയ്യാ ഓശാന ഒന്നായ് ചേർന്നു പാടുന്നു കൈകൾ കൊട്ടി പാടുന്നു ഉച്ചസ്വരത്തിൽ പാടുന്നു ആമോദത്താൽ പാടുന്നു ആനന്ദത്താൽ പാടുന്നു ആഹ്ളാദത്താൽ പാടുന്നു ഓശാന ഹല്ലേലുയ്യാ (2) ഹല്ലേലുയ്യാ ഓശാന (2) സർവ്വചരാചര സൃഷ്ടാവേ പരിപാലകനാം ദൈവമേ ഭൂലോകത്തിൽ രാജാവേ സ്വർല്ലോകത്തിൻ രാജാവേ ഓശാന ഹല്ലേലുയ്യാ (2) ഹല്ലേലുയ്യാ ഓശാന (2) താതനു സതതം ഹല്ലേലുയ്യ, ഹല്ലേലുയ്യാ ഓശാന പുത്രനു സതതം…

Hymn 37

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ നന്ദിചൊല്ലിതീർക്കുവാനീ ജീവിതം പോരാ കഷ്ട‌പ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ എത്ര സ്‌തുതിച്ചാലും മതിവരുമോ സ്വന്തമായൊന്നുമില്ല സർവ്വവും നിൻ ദാനം സ്വസ്ഥമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ മന്നിൽ സൗഭാഗ്യം നേടാനായാലും ആത്മം നഷ്ട‌മായാൽ ഫലമെവിടെ സ്വ‌പ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലും മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാലും രക്ഷാകവചം നീ മാറാതെന്നാളും അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ

Hymn 36

ദൈവത്തെ സ്തുതിപ്പിൻ, നിത്യം സ്തുതിപ്പിൻ പാടി സ്‌തുതിപ്പിൻ, കൈകൊട്ടി സ്തുതിപ്പിൻ സർവ്വചരാചരം ദൈവത്തെ........... വാനവും ഭൂമിയും- സൂര്യനും ചന്ദ്രനും - താരാഗണവും കാറ്റേ കടലേ - കാട്ടാറുകളെ കാടും മേടും - തോടും പുഴയും നീലാകാശമേ - മേഘാവലിയേ മിന്നൽപ്പിണരേ - അഗ്നിയേ ചൂടേ പർവ്വതനിരയേ - പുൽത്തോപ്പുകളേ പൂഞ്ചോലകളേ - തിരമാലകളേ മഞ്ഞണിവയലേ - മാങ്കാവുകളെ മലർവാടികളേ - വർഷഹിമങ്ങളേ കാലഋതുക്കളേ…