കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 35

തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ, അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ ഈ ജീവിതമെന്തിനു നാഥാ പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന കിളികളോടൊന്നു ചേർന്നാർത്തുപാടാം പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിർ കാറ്റിലലിഞ്ഞു ഞാൻ പാടാം അകലെയാകാശത്ത് വിരിയുന്ന താരതൻ മിഴികളിൽ നോക്കി ഞാൻ ഉയർന്നു പാടാം വാനമേഘങ്ങളിൽ ഒടുവിൽ നീയെത്തുമ്പോൾ മാലാഖമാരൊത്തുപാടാം

Hymn 34

ഞാനെന്നും സ്‌തുതിക്കും എൻപരനെ തിരുവര സുതനെ, ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി, ഞാനെന്നും സ്‌തുതിക്കും പാപത്തിൻ ശാപത്തിൽനിന്നും എന്റെ പ്രാണനെ കാത്തവനെന്നും പാരിൽ തന്നൻപിനു തുല്യമില്ലൊന്നും ആയിരം നാവുകളാലും, പതി- നായിരം വാക്കുകളാലും -ആയി ആദിവ്യ സ്നേഹമവർണ്ണ്യമാരാലും നിത്യതതന്നിൽ ഞാനെത്തും, നിൻ്റെ ദിവ്യപാദങ്ങൾ ഞാൻ മുത്തും - നിത്യ ഭക്തിയിലാനന്ദ സംഗീതം മീട്ടി.

Hymn 33

കൈയ്യടിച്ചു പാടിടാം കർത്തനെ സ്തുതിച്ചിടാം സർവ്വശക്തി ശബ്ദമോടെ കീർത്തനങ്ങൾ പാടീടാം ഭൂമിതന്നടിത്തറ - കുലുങ്ങിടട്ടെ മോദമായ് ഭൂതലത്തിലാകവെ - നിറഞ്ഞിടട്ടെ ഗീതങ്ങൾ ഹല്ലേലുയ്യ...ഹല്ലേലൂയ്യ...ഹാ...ഹാ...ഹല്ലേലുയ്യ... ആർത്തുപാടി നീങ്ങിടും - നദിയിരമ്പൽപോലെ നാം കിന്നരങ്ങൾ മീട്ടി നൽ സ്തു‌തികളാലപിച്ചിടാം ഹല്ലേലുയ്യാ...... സ്തുതികളിൽ വസിച്ചിടും -പരമസ്നേഹ പൂർണ്ണനാം ക്രിസ്തുനാഥനായ് ദിനം -സ്‌തുതികൾ പാടി വാഴ്ത്തിടാം ഹല്ലേലുയ്യാ.......

Hymn 32

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ നല്ല ദൈവമേ നൻമ സ്വരൂപാ എല്ലാ സൃഷ്ടികളെക്കാളുമുപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻ എന്റെ സ്രഷ്‌ടാവാം രക്ഷാനാഥനെ ഞാൻ മുഴുവാത്മാവും ഹൃദയവുമായി മുഴുമനമോടെയും സർവ്വ ശക്തിയോടും സദാ സ്നേഹിച്ചിടും മഹിയിൽ വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചീടാൻ വല്ലഭാ, അനുവദിക്കരുതേ നിന്നോടെളിയൊരേറ്റം ചെയ്യുന്നതിനു മുമ്പേ നഷ്ടമാക്കിടാമഖിലവും ഞാൻ

Hymn 31

ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ സ്നേഹിപ്പാൻ ഞാനാരാണെന്നീശോയെ പാപാന്ധകാരം മനസ്സിൽ നിറഞ്ഞൊരു പാപിയാണല്ലോ ഇവൻ ശത്രുവാം എന്നെ പുത്രനാക്കീടുവാൻ ഇത്രമേൽ സ്നേഹം വേണോ നീചനാമെന്നെ സ്നേഹിച്ചു സ്നേഹിച്ചു പൂജ്യനായ് മാറ്റിയല്ലോ ഭീരുവാമെന്നിൽ വീര്യം പകർന്നു നീ ധീരനായ് മാറ്റിയല്ലോ കാരുണ്യമേ നിൻ സ്നേഹവായ്‌പിന്റെ ആഴമറിയുന്നു ഞാൻ