കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 30

ഇത്രനാൾ ഞാൻ മറന്ന സത്യമാണ് ദൈവം ഇത്രനാൾ ഞാൻ മറന്ന സ്നേഹമാണ് ദൈവം ഇത്രനാൾ ഞാൻ മറന്ന വചനമാണ് ദൈവം എത്ര വൈകി ദൈവമേ നിന്നെയറിയുവാൻ മനമുയർത്തി സ്വരമുയർത്തി ഹാലേലുയ്യാ പാടീടാം പാവനാത്മനിറവിലെന്നും ഹാലേലുയ്യാ പാടീടാം ഇത്രനാൾ നഷ്ട‌മായ നന്മയാണ് ദൈവം ഇത്രനാൾ ഞാൻ വെടിഞ്ഞ മാർഗ്ഗമാണ് ദൈവം എന്റെ ഏകലക്ഷ്യമാണ് ജീവനാണ് ദൈവം എത്ര വൈകി ദൈവമേ, നിന്നെയറിയുവാൻ മനമുയർത്തി ..........

Hymn 29

ആരാധിക്കുന്നേ, ഞങ്ങൾ ആരാധിക്കുന്നേ ആത്മനാഥനേശുവിനെ ആരാധിക്കുന്നേ ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഗീതം പാടീടാം ഹല്ലേലുയ്യാ ഗീതംപാടി ആരാധിച്ചിടാം ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നേ അന്നു ഞങ്ങൾ മുഖംകണ്ട് ആരാധിച്ചീടും സെറാഫുകൾ ആരാധിക്കും പരിശുദ്ധനെ സന്തോഷത്താൽ സ്വന്തമക്കൾ ആരാധിച്ചിടും ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കൽ കോട്ടകൾ തകരും ബാധകൾ ഒഴിയും ആരാധനയിങ്കൽ രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ…

Hymn 28

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോൾ അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരിൽ താണുവീണു വന്ദിച്ചീടാൻ ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം എൻ മനസ്സിൽ നീ നീണാൾ വാഴേണം യേശുനാഥാ ഒരു ശിശുവായ് എന്നെ നിന്റെ മുമ്പിൽ നല്‌കിടുന്നേ എൻ പാപമേതും മായിച്ചു നീ ദുഃഖഭാരമെല്ലാം മോചിച്ചു നീ ആത്മാവിൽ നീ വന്നേരമെൻ കണ്ണീരു വേഗം ആനന്ദമായ് സ്നേഹനാഥാ ഒരു ബലിയായ്…

Hymn 27

ആഹ്ലാദചിത്തരായ് സങ്കീർത്തനങ്ങളാൽ ദൈവത്തെ വാഴ്ത്തീടുവിൻ ശക്തിസങ്കേതമാം ഉന്നതനീശനെ പാടിപ്പുകഴ്ത്തീടുവീൻ തപ്പുകൾ കൊട്ടുവിൻ, കിന്നര വീണകൾ ഇമ്പമായ് മീട്ടിടുവിൻ ആർത്തുഘോഷിക്കുവിൻ, കാഹളം മുഴക്കുവിൻ ആമോദമോടെ വാഴ്ത്തുവിൻ നാഥനെ വാഴ്ത്തുക, ഇസ്രായേലിന്നൊരു ചട്ടമാണോർത്തീടുവിൻ സ്തു‌തികളിൽ വാണിടും, സർവ്വശക്തനെ സദാ സ്തോത്രങ്ങളാൽ പുകഴ്ത്തുവിൻ..... കഷ്ടകാലത്തവൻ മോചനം നല്കിയെൻ ഭാരവും നീക്കി ദയാൽ താളമേളങ്ങളാൽ പാട്ടുപാടി ഉന്നത നാമം സദാപി വാഴ്ത്തുവിൻ

Hymn 69

കുരിശിൽ നിന്നന്ന് ഞാനീ സ്വരം കേട്ടു ഇതാണു നിന്റെ അമ്മ പ്രാണ പീഡയാൽ പിടയുന്ന നാഥനന്ന് അന്ത്യ സമ്മാനമായ് എനിയ്ക്കു നൽകി അമേമ.........അമേമ.........അമേമ.........അമേമ......... കാനായിൽ വന്നപോൽ എൻ ഹൃദയത്തിൽ ഇന്നു കടന്നു വന്നീടണേ അവരുടെ വീഞ്ഞ് തീർന്നു പോയിയെന്ന് പുത്രനോടൊന്നു നീ ചൊല്ലീടണേ അമേമ.........അമേമ.........അമേമ.........അമേമ......... ഒരു കൽഭരണിയാം എന്നിലുള്ള പാപജലം പുതു വീഞ്ഞാക്കണേ സ്വർഗ്ഗരാജ്യത്തിൻ രഹസ്യമറിയുവാൻ മദ്ധ്യസ്ഥമേകണേ സ്വർഗ്ഗരാജ്ഞി