കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 75

നന്മനിറഞ്ഞവളേ സ്വസ്തി നിർമ്മലകന്യകയേ നിൻ സുതർ ഞങ്ങൾക്കായ് ദിനവും പ്രാർത്ഥിക്കേണമേ......... കഷ്ടതതൻ നടുവിൽ ഞങ്ങൾ മിഴിനീർ തൂകുമ്പോൾ പാപപ്പരീക്ഷകളിൽ ഞങ്ങൾ ആകുലരാകുമ്പോൾ ശക്തിതരേണം നീ അമ്മേ നിത്യമഹാരാജ്ഞീ അലറും അലകടലിൽ ജീവിത നൗക തുഴയുമ്പോൾ അലയാഴിയതിൽ താഴാതെ തീരം കാട്ടണമേ ശക്തിനികേതം നീ ഞങ്ങൾ ക്കത്ഭുത ദീപം നീ

Hymn 78

നിന്നെ വണങ്ങി ഞാൻ പോകുന്നെന്നമ്മേ നിന്നുള്ളം കനിഞ്ഞൊന്നനുഗ്രഹിക്കൂ നിന്നുടെ നിർമ്മല സ്നേഹത്തിൽനിന്നിങ്ങ് ഇറ്റിറ്റുവീഴുമാ തേൻതുള്ളികൾ മോദം നുകർന്നിന്നു പോകുന്ന ഞാനമ്മേ ദിവ്യമാം സ്നേഹം പകർത്താനായി വീട്ടിലും നാട്ടിലും എല്ലായിടത്തുമാ- സ്നേഹത്തിൻ തേനൊളി വീശുവാനായ് എല്ലാരും ക്രിസ്‌തുവിലൊന്നെന്നു കീർത്തിക്കാൻ എല്ലാർക്കുമെല്ലാമായ് തീരുവാനായ്

Hymn 77

കന്യാമറിയമേ തായേ എനിക്കെന്നാളുമാശ്രയം നീയേ കഴൽകൂപ്പിടുമെൻ അഴൽതീർക്കുക നീ ജഗദീശ്വരിയേ കരുണാകരിയേ ഇരുൾ ചൂഴ്ന്നിടുമാത്മാവിൽ മണിമംഗള ദീപികയായ് ഒളിതൂകണമമ്മേ നീയെന്നുമേ വരദായികയേ സുരനായികയേ അറിവൻ പൊരുളേ നിന്നെ അറിവാൻ വഴി തേടുന്നേ ആരിനിയമ്മേ നിയെന്നിയേ എന്നെക്കാത്തിടുവാൻ വഴി കാട്ടിടുവാൻ

Hymn 76

കനിവിന്റെ നിറവാർന്നൊരമ്മ നിനക്കേകുന്നു സ്നേഹപ്രണാമം കാരുണ്യക്കടലാകുമമ്മേ നിനക്കായിരം സ്തോത്രഗീതം അലിവിന്റെ അലയാഴിയാകും വിവലാംബികേ നിൻ ഹൃദയം അഗതികളാം മക്കൾക്കെന്നും ആ തിരുസന്നിധിയഭയം എളിമയോടണയുന്നു സവിധേ ഞങ്ങളെ നൽകുന്നു സദയം യേശുവിന്നംബികേ അമലേ ആ തിരുകൈകളാൽ തഴുകൂ.

Hymn 74

നിന്റെ തകർച്ചയിലാശ്വാസമേകാൻ , നിൻ്റെ തളർച്ചയിലൊന്നുചേരാൻ നിന്നെ താരാട്ടുപാടിയുറക്കാൻ ഇതാ ഇതാ നിന്റെ അമ്മ സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ നിൻ വേദനയിൽ നിൻ സഹനത്തീയിൽ വിങ്ങി വിതുമ്പും എൻ ഹൃദയക്കോണിൽ നിർമ്മല സ്നേഹത്തെളിനീരുനൽകാൻ ഇതാ ഇതാ നിന്റെ അമ്മ തിരുകുടുംബത്തിൻ നാഥയാണമ്മ തിരുസഭയുടെ നാഥയാണമ്മ നിത്യം പരിശുദ്ധമറിയമാമമ്മ ഇതാ ഇതാ നിന്റെ അമ്മ പാപികൾക്കെന്നെന്നും ആശ്രയമായവളല്ലോ പാപിക്കായെന്നും പ്രാർത്ഥിക്കുന്നവളല്ലോ…