Hymn 1

അരൂപിയാൽ നിറയാൻ കവിയാൻ
വരുന്നിതാ ഞങ്ങൾ
അരൂപിതൻ വരവും കൃപയും
കരുത്തുമേകണമേ
അനാഥരായ് വിടുകില്ല.
അറിഞ്ഞുകൊള്ളൂ നിങ്ങൾ
അയച്ചിടും മമ താതൻ
സത്യാത്മാവിനെയെന്നും
സഹായകൻ അണയുമ്പോൾ
സദാ വസിച്ചവനുള്ളിൽ
അനുസ്മരിപ്പിച്ചിടും
അനന്തമാമെൻ വചനം
അസ്വസ്ഥരായ് അലയാതെ
ഭയം വെടിഞ്ഞുണരേണം
പ്രശാന്തി ഞാൻ പകരുന്നു
പ്രമോദമാനസരാകൂ.
