Hymn 11

അത്യുന്നതങ്ങളിൽനിന്നും
അഗ്നി നാളങ്ങളായ് വരണേ
വാഗ്ദാന ഫലധാരയേകാൻ
വരദായകാ വേഗം വരണേ

ആത്മാവേ പാവനാത്മാവേ
അവിടുന്നു ഞങ്ങളിൽ നിറയേണമേ

നിന്നെക്കൂടാതൊന്നും ചെയ്തിടുവാൻ
ഞങ്ങൾക്കിന്നാവില്ല സ്നേഹരൂപാ
സ്നേഹപ്രകാശമായ് നീ വരണേ
സ്നേഹചൈതന്യം ചൊരിഞ്ഞീടണേ