Hymn 12

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ഇന്നാത്മമാരികൊണ്ട് നിറയ്ക്കേണമേ
ദൈവത്തിന്റെ ജേതസ്സിന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായ്

പാപത്തിന്റെ എല്ലാ അന്ധകാരവും
എല്ലാം ഉള്ളത്തിൽനിന്നും നീങ്ങിപ്പോകട്ടെ

സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മ ശക്തിയാലെന്നെ നടത്തേണമേ

കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും
മെഴുകുപോലിന്ന് ഉരുക്കേണമേ

ആത്മനിലങ്ങളെ ഒരുക്കീടുവാൻ
സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ

നല്ലവണ്ണമത് ഫലം കൊടുപ്പാൻ
ആത്മതുള്ളികൊണ്ട് നിറയ്‌ക്കേണമേ

വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിൻ്റെ ആത്മാവുള്ളിലാകുമ്പോൾ

മായയായ ലോകത്തിൽ ഞാൻ ചേർന്നു നില്ക്കാതെ
എൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചീടും