Hymn 15

പരമപിതാവേ, പിതാവേ
തിരികെ വരുന്നിതാ ഞാൻ - മനം
തിരിഞ്ഞുവരുന്നിതാ ഞാൻ
സ്നേഹപിതാവേ പിതാവേ
സ്വീകരിക്കേണമെന്നെ -വീണ്ടും
സ്വീകരിക്കേണമെന്നെ

സ്വർഗ്ഗത്തിന്നെതിരായ് താതനുമെതിരായ്
തെറ്റുകൾ ചെയ്ത‌നേകം
വചനം മറന്നും ഭവനം വെടിഞ്ഞും
അകലെയണഞ്ഞഹോ ഞാൻ
അഴലാൽ വലഞ്ഞഹോ ഞാൻ

അറിയാതെ ചെയ്തോരപരാധ മോർത്തു
കരയുന്നു മനം നുറുങ്ങി
തിരുമുമ്പിലങ്ങേ സുതനെന്നു ചൊല്ലാൻ
ഇനിയും ഞാൻ യോഗ്യനല്ല - മേലിൽ
നിനയ്ക്കുക ദാസനായി