Hymn 22

ദൈവമേ ഞാനൊരു പാപിയാണേ
നന്ദിയില്ലാത്തൊരു നീചനാണ
എന്നിൽ ചൊരിഞ്ഞ നിൻ സ്നേഹാമൃതം
ദൂരത്തെറിഞ്ഞൊരു ദ്രോഹിയാണേ

മായയിൽ മുങ്ങി ഞാനന്ധനായി
നശ്വരമായവ ദിവ്യമായി
പൂജിച്ചു പൂജിച്ചു ശൂന്യനായി
നിൽക്കുന്നു നിൻ മുമ്പിൽ മൂകനായി

നീ എന്റെ വത്സലതാതനല്ലേ
സർവ്വം ക്ഷമിക്കുന്ന
താതനല്ലേ മാപ്പിനായ് കേഴുമീയേഴയെനീ
കാരുണ്യത്തോടൊന്നു നോക്കീടണേ