Hymn 3

പരിശുദ്ധാത്മാവേ, ശക്തി പകർന്നിടണേ
അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന്
കർത്താവേ, നീ അറിയുന്നു.

ആദ്യനൂറ്റാണ്ടിലെ അനുഭവം പോൽ
അതിശയം ലോകത്തിൽ നടന്നിടുവാൻ
ആദിയിലെന്നപോൽ ആത്മാവേ
അധികബലം തരണേ

ലോകത്തിൻ മോഹം വിട്ടോടിടുവാൻ
സാത്താന്റെ ശക്തിയെ ജയിച്ചിടുവാൻ
ധീരതയോടെ നിൻസേവ ചെയ്യാൻ
അഭിഷേകം ചെയ്‌തിടണേ

കൃപകളും വരങ്ങളും ജ്വലിച്ചിടുവാൻ-ഞങ്ങൾ
വചനത്തിൽ വേരൂന്നി വളർന്നിടുവാൻ
വിൺമഴയെ വീണ്ടുമയക്കണമേ
നിൻ ജനമുണർന്നിടുവാൻ