Hymn 5

തന്നാലും നാഥാ, ആത്മാവിനെ
ആശ്വാസദായകനേ
തന്നാലും നാഥാ നിൻജീവനെ
നിത്യസഹായകനേ

അകതാരിലുണർവിൻ്റെ പനിനീരുതൂകി
അവിരാമമൊഴുകി വരൂ!
വരദാനവാരിധേ, ഫലമേകുവാനായ്
അനുസ്യൂതമൊഴുകി വരൂ!

പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ!
ആത്മീയസന്തോഷം ദാസരിൽ നല്‌കുന്ന
സ്നേഹമായ് ഒഴുകി വരൂ!