
II. പാരമ്പര്യ രീതി
1. ഗാനശുശ്രൂഷ: - ഏതാനും ഭക്തിഗാനങ്ങളാലപിച്ച് പ്രാർത്ഥ നയ്ക്ക് പശ്ചാത്തലമൊരുക്കുന്നു. 2 സ്വാഗതാശംസഃ - കുടുംബനാഥൻ എല്ലാവർക്കും ചുരുങ്ങിയ വാക്കുകളിൽ സ്വാഗതം ആശംസിക്കുന്നു. 3. ബൈബിൾ പ്രതിഷ്ഠഠ :ഭവനത്തിൻ്റെ മുഖ്യകവാടത്തിൽ നിന്നും ഗൃഹനാഥൻ കത്തിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ, വിശുദ്ധഗ്രന്ഥം ആദരപൂർവ്വം, സമൂഹമദ്ധ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കുന്നു. വചനഗ്രന്ഥം പീഠത്തിന്മേൽ പ്രതിഷ്ഠിക്കുമ്പോൾ ഗൃഹനാഥൻ/നാഥ: “ഞാൻ ലോകത്തിൻ്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല"…

