Hymn 74
നിന്റെ തകർച്ചയിലാശ്വാസമേകാൻ ,
നിൻ്റെ തളർച്ചയിലൊന്നുചേരാൻ
നിന്നെ താരാട്ടുപാടിയുറക്കാൻ
ഇതാ ഇതാ നിന്റെ അമ്മ
സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളിൽ താങ്ങിയോളല്ലോ
നിൻ വേദനയിൽ നിൻ സഹനത്തീയിൽ
വിങ്ങി വിതുമ്പും എൻ ഹൃദയക്കോണിൽ
നിർമ്മല സ്നേഹത്തെളിനീരുനൽകാൻ
ഇതാ ഇതാ നിന്റെ അമ്മ
തിരുകുടുംബത്തിൻ നാഥയാണമ്മ
തിരുസഭയുടെ നാഥയാണമ്മ
നിത്യം പരിശുദ്ധമറിയമാമമ്മ
ഇതാ ഇതാ നിന്റെ അമ്മ
പാപികൾക്കെന്നെന്നും ആശ്രയമായവളല്ലോ
പാപിക്കായെന്നും പ്രാർത്ഥിക്കുന്നവളല്ലോ
പാപച്ചേറ്റിൽ നീ പിടയുമ്പോൾ
സാന്ത്വനമേകാൻ നിൻ കണ്ണീരൊപ്പാൻ
നിന്നെയെന്നും മാറോടു ചേർക്കാൻ
ഇതാ ഇതാ നിന്റെ അമ്മ
