കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 62

യേശു വിളിക്കുന്നു ഇന്നും യേശു വിളിക്കുന്നു അൻപെഴുമാ പൊൻകരങ്ങൾ നീട്ടി വിളിക്കുന്നു ഉള്ളം തകർന്നവരേ വാ ഉൺമയാം എന്നന്തികേ ഉള്ളലിഞ്ഞാശ്വാസമേകാൻ ഉള്ളവൻ ഞാനല്ലയോ ആകുലമാനസരേ വാ ആലംബഹീനരേ വാ ആശ്രയം തന്നരുളാം ഞാൻ ആമോദമേകിടാം ഞാൻ കണ്ണീരണിഞ്ഞവരേ വാ മണ്ണിന്റെ മക്കളേ വാ കൺമഷമാകവേ നീക്കി കണ്ണുനീരൊപ്പിടാം ഞാൻ

Hymn 61

നായകാ ജീവദായകാ യേശുവേ എൻ സ്നേഹഗായകാ നമിച്ചിടുന്നു നിന്നെ സ്തുതിച്ചിടുന്നു യേശുവേ എൻ സ്നേഹഗായകാ തമസ്സിലുഴലുമെൻ ജീവിതനൗകയിൽ പ്രകാശമരുളും പ്രഭാതമലരെ പ്രണാമമുത്തങ്ങൾ ഏകിടാമെന്നും പ്രണാമമന്ത്രങ്ങൾ ചൊല്ലിടാം മധുരിമ നിറയും നിൻ സ്നേഹമാം തണലിൽ ആശ്വാസമേകു എന്നാത്മനാഥ പ്രകാശധാരകൾ പൊഴിയുക എന്നിൽ പ്രപഞ്ചനാഥാ നീ കനിവോടെ

Hymn 60

തിരുകരത്താൽ താങ്ങിയെന്നെ തിരുരക്തത്താൽ കഴുകണമേ പെരുമഴ പോൽ പെയ്യട്ടെ യേശുവിൻ രക്തം യേശുവിൻ രക്തം യേശുവിൻ തിരുരക്തം പാപമെല്ലാം മാറിടട്ടെ ശാപമെല്ലാം നീങ്ങിടട്ടെ തിരുരക്തത്താൽ കഴുകണമേ രോഗമെല്ലാം മാറിടട്ടെ കഷ്ടമെല്ലാം നീങ്ങിടട്ടെ തിരുമുറിവിനാൽ സുഖപ്പെടട്ടെ കോപമെല്ലാം മാറിടട്ടെ തിൻമയെല്ലാം നീങ്ങിടട്ടെ ദൈവസ്നേഹത്താൽ നിറഞ്ഞിടട്ടെ

Hymn 26

അൻപാർന്ന സ്നേഹമേ കാരുണ്യമേ തുമ്പമകറ്റുന്ന തമ്പുരാനെ പാപങ്ങൾ വീണ്ടും ചെയ്‌തു ഞാനേറെ മാപ്പിനായ് കേഴുന്നു സ്നേഹനാഥാ ദൈവമേ സ്നേഹമേ കാരുണ്യമേ പാപം പൊറുക്കണേ മാപ്പേകണേ ചിന്തകളിൽ വാക്കിൽ കർമ്മതലങ്ങളിൽ അന്തമില്ലാത്തപരാധിയായ് നിൻ സ്നേഹമാർഗം ത്യജിച്ചവൻ ഞാനിതാ നിൻ ഗേഹം തന്നിലണച്ചിടണെ ദൈവമേ സ്നേഹമേ........ കന്യാമറിയമേ വിശുദ്ധരേ ദൂതരേ നിങ്ങൾ തൻ മാദ്ധ്യസ്ഥം നൽകേണമേ സ്നേഹസമൂഹമേ പ്രാർത്ഥിക്കുവിൻ നിങ്ങൾ കാരുണ്യമെന്നിൽ ചൊരിഞ്ഞീടുവാൻ ദൈവമേ സ്നേഹമേ......

Hymn 25

കാരുണ്യ നാഥാ സ്നേഹ പിതാവേ പാപങ്ങൾ നീക്കിടും തമ്പുരാനേ തിരുസന്നിധാനം വെടിഞ്ഞൊരു പാപി ഞാൻ കരുണക്കായ് കേഴുന്നു തമ്പുരാനേ സ്നേഹ പിതാവേ മാപ്പേകണേ അപരാധമെല്ലാം പൊറുക്കേണമേ മനസ്സാൽ വാക്കാൽ ചെയ്ത‌ിയാൽ വന്ന കുറ്റങ്ങളെല്ലാം പൊറുക്കേണമേ പൈതൃക സ്നേഹം മറന്നൊരീ പാപിയെ തൃക്കൈകളിൽ സ്വീകരിക്കേണമേ (സ്നേഹ........) ദൈവമാതാവേ മാലാഖമാരേ വിശുദ്ധരേ മദ്ധ്യസ്ഥ്യം നൽകേണമേ സോദരരേ നിങ്ങൾ പാപിയെനിക്കായ് ദൈവപിതാവിനോടർത്ഥിക്കണേ (സ്നേഹ.......)