കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 19

അഗാധത്തിൽ നിന്നു നിന്നെ വിളിക്കുന്നു ഞാൻ ദൈവമേ, എൻ പ്രാർത്ഥന കേൾക്കേണമേ പാപിയാം എൻ പ്രാർത്ഥന കേൾക്കേണമേ പാപങ്ങളെല്ലാം നീയോർത്തിരുന്നാൽ ദൈവമേ,രക്ഷ ഭൂമിയിലാരുനേടും -പാപ കാരുണ്യവാരിധിയാം ലോകനാഥാ നിന്നിലാണെന്നുമെൻ പ്രതീക്ഷയെല്ലാം പുലരികാത്തു കാത്തുവാഴും കാവലാൾ പോലെ അനുദിനം ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു നീയാണു പാപമോചനമേകിടുന്നോൻ തിന്മയിൽ വീഴാതെ പാലിക്കുന്നോൻ.

Hymn 18

അനന്തസ്നേഹത്തിൻ ആശ്രയം തേടി മരിച്ചവനൊരുനാൾ തിരിച്ചുവന്നു അതു സുവിശേഷകഥയിലെ ധൂർത്തപുത്രൻ ആ ധൂർത്തൻ ഞാനായിരുന്നു ആ താതൻ ദൈവമായിരുന്നു ആ പിതൃവാത്സല്യം അലിവോടെയെന്നെ വഴി നോക്കി നിൽക്കയായിരുന്നു ആ ദിവസം ഇന്നായിരുന്നു ആ ഭവനം യേശുവായിരുന്നു സുവിശേഷം കേൾക്കുമ്പോൾ ആത്മാവിലെന്നെ തഴുകുന്ന സ്നേഹമായിരുന്നു

Hymn 17

പാപികളെ തേടി വന്ന പാലകനേശുവേ പാദതാരിൽ വന്നു നിൽക്കും പാപിയെ കാക്കണേ ലോകദ്രവ്യ ആശകളാൽ നിന്നെ വെടിഞ്ഞു ഞാൻ സന്തോഷവും സൗഭാഗ്യവും തേടിയലഞ്ഞു ഞാൻ അന്ധകാര ശക്തികളാൽ ബന്ധിതനായി ഞാൻ പാപത്തിൻ്റെ നീർക്കയത്തിൽ വീണു വലഞ്ഞു ഞാൻ

Hymn 16

പാപബോധവും പശ്ചാത്താപവും കർത്താവേ എനിക്കേകണേ കണ്ണീരോടും വിലാപത്തോടു മെൻ പാപം ഞാനേറ്റു ചൊല്ലീടാം നീതിമന്യനായ് അന്യരെ താഴ്ത്തി ദുർവിധികൾ ഞാൻ ചെയ്യില്ല പാപകാരണം അന്യരാണെന്ന ന്യാവവാദവും ചെയ്യില്ല ആത്മ വഞ്ചന ചെയ്‌തു ഞാനെന്റെ പാപത്തെ പൂഴ്ത്തി വയ്ക്കില്ല പാപമേതുമേ എന്നിലില്ലെന്ന് ചൊല്ലും വിഡ്ഢി ഞാനാകില്ല.

Hymn 15

പരമപിതാവേ, പിതാവേ തിരികെ വരുന്നിതാ ഞാൻ - മനം തിരിഞ്ഞുവരുന്നിതാ ഞാൻ സ്നേഹപിതാവേ പിതാവേ സ്വീകരിക്കേണമെന്നെ -വീണ്ടും സ്വീകരിക്കേണമെന്നെ സ്വർഗ്ഗത്തിന്നെതിരായ് താതനുമെതിരായ് തെറ്റുകൾ ചെയ്ത‌നേകം വചനം മറന്നും ഭവനം വെടിഞ്ഞും അകലെയണഞ്ഞഹോ ഞാൻ അഴലാൽ വലഞ്ഞഹോ ഞാൻ അറിയാതെ ചെയ്തോരപരാധ മോർത്തു കരയുന്നു മനം നുറുങ്ങി തിരുമുമ്പിലങ്ങേ സുതനെന്നു ചൊല്ലാൻ ഇനിയും ഞാൻ യോഗ്യനല്ല - മേലിൽ നിനയ്ക്കുക ദാസനായി