കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 14

നിർമ്മലമായൊരു ഹൃദയമെന്നിൽ നിർമ്മിച്ചരുളുക നാഥാ നേരാമാമൊരു നൽമാനസവും തീർത്തരുൾകെന്നിൽ ദേവാ തവതിരുസന്നിധി തന്നിൽനിന്നും തള്ളിക്കളയരുതെന്നെ നീ പരിപാവനനെ എന്നിൽ നിന്നും തിരികെയെടുക്കരുതെൻ പരനേ രക്ഷദമാം പരമാനന്ദം നീ വീണ്ടും നൽകണമെൻ നാഥാ കല്മഷമിയലാതൊരു മനമെന്നിൽ ചിന്മയരൂപാ തന്നീടുക

Hymn 13

നിൻ ദിവ്യ പാദാന്തീകത്തിൽ - നിന്നു കേഴുന്നു മാപ്പിനായ് നാഥാ അന്ധരായ് മുന്നോട്ടുനീങ്ങി -ഞങ്ങൾ ചെയ്തു പോയ് പാപങ്ങളേറെ സ്വർഗ്ഗത്തിൽ നിന്നു നീ വന്നു- മന്നിൽ പാപിയെ തേടി നടന്നു നിൻ തിരുരക്തം നീ ചിന്തി -നിന്റെ പ്രാണൻ വെടിഞ്ഞു നീ ക്രൂശിൽ കെല്പ്പക്ഷയത്താലെ വന്ന -സർവ പാപങ്ങളും നീ ക്ഷമിക്കൂ കെല്പ്പെഴും നിൻ കരം നീട്ടി -നിത്യം ഞങ്ങളെ താങ്ങണേ നാഥാ

Hymn 12

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ ഇന്നാത്മമാരികൊണ്ട് നിറയ്ക്കേണമേ ദൈവത്തിന്റെ ജേതസ്സിന്നിവിടെ പ്രകാശിക്കവേണം വെളിച്ചമായ് പാപത്തിന്റെ എല്ലാ അന്ധകാരവും എല്ലാം ഉള്ളത്തിൽനിന്നും നീങ്ങിപ്പോകട്ടെ സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ ആത്മ ശക്തിയാലെന്നെ നടത്തേണമേ കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും മെഴുകുപോലിന്ന് ഉരുക്കേണമേ ആത്മനിലങ്ങളെ ഒരുക്കീടുവാൻ സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ നല്ലവണ്ണമത് ഫലം കൊടുപ്പാൻ ആത്മതുള്ളികൊണ്ട് നിറയ്‌ക്കേണമേ വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു ദൈവത്തിൻ്റെ ആത്മാവുള്ളിലാകുമ്പോൾ മായയായ ലോകത്തിൽ ഞാൻ ചേർന്നു നില്ക്കാതെ…

Hymn 11

അത്യുന്നതങ്ങളിൽനിന്നും അഗ്നി നാളങ്ങളായ് വരണേ വാഗ്ദാന ഫലധാരയേകാൻ വരദായകാ വേഗം വരണേ ആത്മാവേ പാവനാത്മാവേ അവിടുന്നു ഞങ്ങളിൽ നിറയേണമേ നിന്നെക്കൂടാതൊന്നും ചെയ്തിടുവാൻ ഞങ്ങൾക്കിന്നാവില്ല സ്നേഹരൂപാ സ്നേഹപ്രകാശമായ് നീ വരണേ സ്നേഹചൈതന്യം ചൊരിഞ്ഞീടണേ

Hymn 10

ശ്ളീഹന്മാരിലിറങ്ങി വസിച്ചൊരു പരിശുദ്ധാത്മാവേ നിൻപ്രിയ സുതരെ ദിവ്യവരത്താൽ പൂരിതരാക്കണമേ സ്നേഹം നട്ടുവളർത്തിയ പാവന ശാന്തി പരത്തിടുവാൻ തളർന്നുതാഴും കരളിൽപ്പുത്തൻ ജീവനുണർത്തിടുവാൻ ഇരുണ്ടുപുകയും മാനസവേദിയി- ലാശ കൊളുത്തിടുവാൻ കരഞ്ഞുമങ്ങിയ കണ്ണിൽ കാഞ്ചന കാന്തി വിരിച്ചിടുവാൻ വരണ്ടുണങ്ങിയ മരുവിൽച്ചന്ദന കുളിർകാറ്റൂതിടുവാൻ കരിഞ്ഞുണങ്ങിയ തരുവിൽപ്പൂന്തളിർ പുളകം ചാർത്തിടുവാൻ