കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 9

പരിശുദ്ധാത്മാവേ, നീയെഴുന്നള്ളി വരണമെ എന്റെ ഹൃദയത്തിൽ ദിവ്യദാനങ്ങൾ ചിന്തിയെന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ നിർഗ്ഗളിക്കും പ്രകാശമേ- അന്ധകാരവിരിപ്പുമാറ്റിടും ചന്തമേറുന്ന ദീപമേ കേഴുമാത്മാവിലാശവീശുന്ന മോഹന ദിവ്യഗാനമേ വിണ്ടുണങ്ങി വരണ്ട മാനസം കണ്ടവിണ്ണിൻ തടാകമേ മന്ദമായ് വന്നു വീശിയാനന്ദം തന്ന പൊന്നിളം തെന്നലേ v രക്തസാക്ഷികളാഞ്ഞുപുൽകിയ പുണ്യജീവിത പാത നീ.

Hymn 8

പന്തക്കുസ്താ നാളിൽ മുൻമഴ പെയ്യിച്ച പരമപിതാവേ പിൻമഴ നല്‌കാ പിൻമഴ പെയ്യേണം മാലിന്യം മാറേണം നിൻ ജനമുണർന്നു വേല ചെയ്‌തീടാൻ മുട്ടോളമല്ല അരയോളംപോരാ വലിയൊരു ജീവ നദിയൊഴുക്കാൻ നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്ത നീരുറവ ഇന്നു തുറക്കൂ നാഥാ ചലിക്കുന്ന എല്ലാ പ്രാണികളുമിന്നു ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻ ചൈതന്യം നൽകേണം നവജീവൻവേണം നിത്യതയിലെത്തി ആശ്വസിച്ചീടാൻ സൈന്യത്താലുമല്ല ശക്തിയാലുമല്ല ദൈവത്തിന്റെ ആത്മ ശക്തിയാല്ത്ര ആർത്തുപാടി സ്‌തുതിക്കാം…

Hymn 7

പാവനാത്മാവേ എൻ ജീവദായകനേ ഇറങ്ങി നീ വാ, നിറഞ്ഞു നീ വാ എൻ്റെ ഹൃദയത്തിൽ സീനായ് മാമലയിൽ ഇറങ്ങി വന്നവനേ ആത്മദാഹം തീർക്കുവാനായ് ഇറങ്ങി വാ ദേവാ രോഗ പീഡകളിൽ മാനസ വ്യാധികളിൽ സൗഖ്യവും ശാന്തിയും കനിഞ്ഞരുളി എന്നെ നയിക്കേണമേ നിന്നുടെ വരദാനങ്ങൾ എന്നിൽ നിറയ്ക്കണമേ ലോക ശക്തിയെ ജയിച്ചിടുവാനായ് വിൺമഴ പൊഴിക്കണമേ

Hymn 6

ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ വരുന്നു തിരുസവിധേ നാഥാ നിൻ്റെ വൻ കൃപകൾ ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ ദേശമെല്ലാം ഉണർന്നിടുവാൻ യേശുവിനെ ഉയർത്തീടുവാൻ ആശിഷമാരി അയക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിൻമേൽ തിരുവചനം ഘോഷിക്കുവാൻ തിരുനന്മകൾ സാക്ഷിക്കുവാൻ ശാശ്വത ശാന്തി അയക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിൻമേൽ തിരുനാമം പാടിടുവാൻ തിരുവചനം ധ്യാനിക്കുവാൻ ഉണർവിൻ ശക്തി അയക്കേണമേ ഈ ശിഷ്യരാം നിൻ ദാസരിൻമേൽ

Hymn 5

തന്നാലും നാഥാ, ആത്മാവിനെ ആശ്വാസദായകനേ തന്നാലും നാഥാ നിൻജീവനെ നിത്യസഹായകനേ അകതാരിലുണർവിൻ്റെ പനിനീരുതൂകി അവിരാമമൊഴുകി വരൂ! വരദാനവാരിധേ, ഫലമേകുവാനായ് അനുസ്യൂതമൊഴുകി വരൂ! പാപവും പുണ്യവും വേർതിരിച്ചേകുന്ന ജ്ഞാനമായ് ഒഴുകി വരൂ! ആത്മീയസന്തോഷം ദാസരിൽ നല്‌കുന്ന സ്നേഹമായ് ഒഴുകി വരൂ!