Hymn 17

പാപികളെ തേടി വന്ന പാലകനേശുവേ
പാദതാരിൽ വന്നു നിൽക്കും പാപിയെ കാക്കണേ

ലോകദ്രവ്യ ആശകളാൽ
നിന്നെ വെടിഞ്ഞു ഞാൻ
സന്തോഷവും സൗഭാഗ്യവും
തേടിയലഞ്ഞു ഞാൻ

അന്ധകാര ശക്തികളാൽ
ബന്ധിതനായി ഞാൻ
പാപത്തിൻ്റെ നീർക്കയത്തിൽ
വീണു വലഞ്ഞു ഞാൻ