കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 4

പുതിയൊരു ജന്മം നൽകും പരിശുദ്ധാത്മാവേ പുതിയൊരു ശക്തിയിലുണരാൻ കൃപ നീ ചൊരിയണമേ പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ. നിറഞ്ഞു കവിയണമേ, കവിഞ്ഞൊഴുകണമേ ജോർദാൻ നദിയിലന്ന് പറന്നിറങ്ങിയ പോൽ വരദാനങ്ങളുമായ് ആഗതനാകണമേ മാലിന്യങ്ങളകറ്റി അന്ധതയെല്ലാം നീക്കി വിശ്വാസത്തിലുറക്കാൻ കൃപ നീ ചൊരിയണമേ. പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ നിറഞ്ഞു കവിയണമേ, കവിഞ്ഞൊഴുകണമേ. സെഹിയോൻ ശാലതന്നിൽ തീ നാവെന്നതുപോൽ പാവന സ്നേഹവുമായ് ആഗതനാകണമേ. സഹനം നിറയും ധരയിൽ ധീരതയോടെ…

Hymn 3

പരിശുദ്ധാത്മാവേ, ശക്തി പകർന്നിടണേ അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന് കർത്താവേ, നീ അറിയുന്നു. ആദ്യനൂറ്റാണ്ടിലെ അനുഭവം പോൽ അതിശയം ലോകത്തിൽ നടന്നിടുവാൻ ആദിയിലെന്നപോൽ ആത്മാവേ അധികബലം തരണേ ലോകത്തിൻ മോഹം വിട്ടോടിടുവാൻ സാത്താന്റെ ശക്തിയെ ജയിച്ചിടുവാൻ ധീരതയോടെ നിൻസേവ ചെയ്യാൻ അഭിഷേകം ചെയ്‌തിടണേ കൃപകളും വരങ്ങളും ജ്വലിച്ചിടുവാൻ-ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നിടുവാൻ വിൺമഴയെ വീണ്ടുമയക്കണമേ നിൻ ജനമുണർന്നിടുവാൻ

Hymn 2

ദൈവാരൂപിയേ, സ്നേഹജ്വാലയായ് സ്വർഗ്ഗത്തിൽനിന്നും നീ വരൂ അഗ്നിനാളമായ് നവ്യജീവനായ് ഞങ്ങളിൽവന്നു വാണീടു ശ്ലീഹന്മാരിൽ നിറഞ്ഞപോൽ ശക്തിയേകി നയിക്കണേ ശാന്തിയേകുന്ന ദിവ്യസന്ദേശം മാനസാന്തര മാർഗ്ഗമായ് യേശുവേക വിമോചകനെന്ന് വിശ്വമാകെ ഉദ്ഘോഷിക്കാൻ അത്ഭുതങ്ങളും രോഗശാന്തിയും യേശുവിൻ തിരുനാമത്തിൽ സാദ്ധ്യമായെന്നും ഈ സമൂഹത്തിൽ ദൈവരാജ്യം വളർന്നിടാൻ

Hymn 1  

അരൂപിയാൽ നിറയാൻ കവിയാൻ വരുന്നിതാ ഞങ്ങൾ അരൂപിതൻ വരവും കൃപയും കരുത്തുമേകണമേ അനാഥരായ് വിടുകില്ല. അറിഞ്ഞുകൊള്ളൂ നിങ്ങൾ അയച്ചിടും മമ താതൻ സത്യാത്മാവിനെയെന്നും സഹായകൻ അണയുമ്പോൾ സദാ വസിച്ചവനുള്ളിൽ അനുസ്മരിപ്പിച്ചിടും അനന്തമാമെൻ വചനം അസ്വസ്ഥരായ് അലയാതെ ഭയം വെടിഞ്ഞുണരേണം പ്രശാന്തി ഞാൻ പകരുന്നു പ്രമോദമാനസരാകൂ.

അവതാരിക  

കേരളസഭ ദൈവ വചനവർഷമായി ആചരിക്കുന്ന 2008-ാമാണ്ടിൽ വചനാധിഷ്‌ഠിത ജീവി തശൈലി രൂപപ്പെടുത്തുവാൻ ഇടവക സമൂഹത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബകൂട്ടായ്മ‌കൾക്കുവേണ്ടിയുള്ള രൂപതാസമിതി, കുടുംബകൂട്ടായ്‌മ പ്രാർത്ഥനാസഹാ യിയുടെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. കഴിഞ്ഞ കുറെ വർഷങ്ങളായി ദൈവവചനത്തോടുള്ള ആദിമുഖ്യം നമ്മുടെ സാധാരണക്കാരായ ഇട വക ജനങ്ങളിൽ വളരെയോറെ വർദ്ധിച്ചിട്ടുണ്ടെന്നത് ഒരു വസ്‌തുതയാണ്. കേരളത്തിൽ അങ്ങോളമിങ്ങളമുള്ള നിരവധി ധ്യാനകേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആളുകളാണ് ഓരോ…