കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

ആമുഖം 

നമ്മുടെ രൂപതയിലെ കുടുംബകൂട്ടായ്‌മാ സമ്മേളനങ്ങൾ ക്രമമായും ചിട്ടയായും ആകർഷകവുമായി നടത്തുവാൻ ഒരു സഹായി എന്ന നിലയ്ക്ക് കുടുംബകുട്ടായ‌ രൂപതാ സമിതിയുടെ ആദിമുഖ്യത്തിൽ പ്രാർത്ഥാസഹായി പ്രസിദ്ധീകരിച്ചത് 2004-ഓഗസ്റ്റ് മാസത്തി ലാണ്. കഴിഞ്ഞ നാലുവർഷങ്ങളായി അതിൻ്റെ ഉപയോഗം നമ്മുടെ കൂട്ടായ്മ‌ സമ്മേളനങ്ങളെ സജീവവും ആകർഷകവുമാക്കുവാൻ ഏറെ സഹായിച്ചു എന്നുള്ളത് ചാരിതാർത്ഥ്യജനകം ണ്. കൂട്ടായ്‌മ സമ്മേളനങ്ങളെ കൂടുതൽ വചനാധിഷ്‌ഠിതവും പ്രവർത്തനോന്മുഖവും ജീവി ബന്ധിയുമാക്കിത്തീർക്കുകയെന്ന ലക്ഷ്യത്തോടെ പരിഷ് കരിച്ചു…

പൊതു നിർദ്ദേശങ്ങൾ 

കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി പൊതു നിർദ്ദേശങ്ങൾ കുടുംബ കൂട്ടായ്‌മകൾ സാധിക്കുമെങ്കിൽ ആഴ്ച്ചതോറും സമ്മേളിക്കുകയാണ് ഉചിതം. അടുത്തവാരം പ്രാർത്ഥന നടക്കുവാൻ പോകുന്ന കുടുംബമേതെന്ന് മുൻകൂട്ടി നിശ്ചയിച്ച് ഈ ആഴ്ചയിലെ പ്രാർത്ഥനാസമ്മേളനത്തിൽത്തന്നെ പരസ്യപ്പെടുത്തുക. പ്രാർത്ഥന നടക്കുന്ന ഭവനത്തിലെ കുടുംബനാഥൻ ഉൾപ്പെടെയുള്ള എല്ലാ കുടുംബാംഗങ്ങളും പ്രാർത്ഥനാസമ്മേളനത്തിൽ സന്നിഹിതരാകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂട്ടായ്മ‌യിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും പങ്കുചേരുവാൻ സാധിക്കുന്ന ദിവസവും സമയവും പ്രാർത്ഥനാസമ്മേളനത്തിനായി കണ്ടെത്തുവാൻ ശ്രദ്ധ വയ്ക്കേണ്ടതാണ്.

 I. സുവിശേഷാനുഭവ പങ്കുവയ്ക്കൽ

I. സുവിശേഷാനുഭവ പങ്കുവയ്ക്കൽ സപ്തതല സുവിശേഷാനുഭവം പങ്കുവയ്ക്കൽ രീതിക്ക് നേതൃത്വം കൊടുക്കുന്നയാളെ ശുശ്രൂഷി എന്നാണ് വിളിക്കുക. യോഗത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ശുശ്രൂഷി ആകുവാൻ കഴിയുമാറ് ഓരോ പ്രാവശ്യവും ഓരോരുത്തർ ഈ ദൗത്യം ഏറ്റെടുക്കേണ്ടതാണ്. ഈ സുവിശേഷാനുഭവം പങ്കുവയ്ക്കൽ തികച്ചും പ്രാർത്ഥനാന്തരീക്ഷത്തിൽ നടത്തുവാൻ ശുശ്രൂഷി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. i യേശുവിനെ ക്ഷണിക്കുന്നു ശുശ്രൂഷി: നമുക്ക് യേശുവിനെ നമ്മുടെ മദ്ധ്യത്തിലേയ്ക്ക് ക്ഷണിക്കാം. നമ്മിൽ രണ്ടോ മൂന്നോ…