കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 55

ആശ്വാസത്തിൻ ഉറവിടാമാം ക്രിസ്‌തു നിന്നെ വിളിച്ചിടുന്നു അദ്ധ്വാനഭാരത്താൽ വലയുന്നോരേ ആശ്വാസമില്ലാതലയുന്നോരേ ആണിപ്പാടുള്ളവൻ കരങ്ങൾ നീട്ടി നിന്നെ വിളിച്ചീടുന്നു പാപാന്ധകാരത്തിൽ കരയുന്നോരേ രോഗങ്ങളാൽ മനം തകർന്നവരേ നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ എന്നെന്നും മതിയായവ വാതിൽക്കൽ വന്നിങ്ങു മുട്ടീടുന്ന ആശ്വാസമരുളാൻ വന്നീടുന്ന അരുമപിതാവിന്റെ ഇമ്പസ്വരം നീ ഇന്നു ശ്രവിച്ചീടുമോ

Hymn 54

നന്ദി ഞാനെങ്ങനെ ചൊല്ലേണം ദൈവമേ നിന്നുടെ നന്മകൾക്കായി വാക്കുകൾ പോര നാഥാ ചൊല്ലാൻ ശക്തിയുമില്ലെനിക്ക് എല്ലാറ്റിനും ചൊല്ലുന്നു ഞാൻ നന്ദി നന്ദി ദൈവമേ നന്ദി നിന്നെയറിയാൻ ജീവനേകി നിൻ സ്നേഹമൊപ്പാൻ ഹൃത്തുമേകി നിൻമുഖം കാണാൻ കണ്ണുകളും നിൻസ്വരം കേൾക്കാൻ കാതുകളും നിൻ പുകൾ പാടാൻ നാവു നല്കി നിൻ വേല ചെയ്യാൻ കൈകളേകി നിന്നോമൽ പുത്രനെ കൂട്ടിനേകി പാവനാത്മാവിനാൽ ശക്തിയേകി

Hymn 53

നാഥാ നിനക്കായ് പാടി പാടിയെൻ നാവു തളർന്നാൽ തളർന്നീടട്ടെ നിനയ്ക്കായ് ഏറെ നടന്നു നടന്നെന്റെ പാദം തളർന്നാൽ തളർന്നീടട്ടെ നിന്നെമാത്രം ധ്യാനിച്ചു, ധ്യാനിച്ചു മനസ്സു തളർന്നാൽ തളർന്നിടട്ടെ നിന്റെ വിചാര ഭാരമേറ്റെന്റെ ബുദ്ധി തളർന്നാൽ തളർന്നിടട്ടെ നിൻ്റെ സ്തോത്രം ആലപിച്ചിന്നെന്റെ ആത്മം തളർന്നാൽ തളർന്നിടട്ടെ നിനയ്ക്കായ് ഭാരം ചുമന്നു ചുമന്നെന്റെ ചുമലു തകർന്നാൽ തകർന്നിടട്ടെ

Hymn 52

എമ്മാനുവൽ എമ്മാനുവൽ നിന്നോടുകൂടെ വാഴുന്നു രാവും പകലും വാഴുന്നു ദൈവം നിന്നിൽ വാഴുന്നു ആകാശത്തെങ്ങും തേടേണ്ട നീ താഴെയീ ഭൂവിലും തേടേണ്ട നീ കനിവിൻ നാഥൻ സ്നേഹസ്വരൂപൻ എന്നും നിന്റെ കൂടെയുണ്ട് ഇന്നു നിൻ്റെ മാനസം നീ തുറന്നീടിൽ എന്നുമെന്നും ഈശോ നിന്റെ കൂടെവാഴും

Hymn 51

എന്നേശുവേ നീ എത്ര നല്ലവൻ നീയെത്ര കാരുണ്യവാൻ നിൻ സ്നേഹമോർത്താൽ എന്തൊരത്ഭുതം ഓ, നിത്യമാം സ്നേഹമേ സ്നേഹിതർക്കുവേണ്ടി സ്വന്തജീവനെ ഏകിടുന്നതിൽപ്പരം സ്നേഹമോ പാപിയായ് മർത്യനായ് പോലുമാ ജീവനേകിടും മഹൽ സ്നേഹമേ വിൺമഹത്വമാകെ മാറ്റിവച്ചുനീ മന്നിതിന്റെ മാലുകൾ ഏറ്റുനീ മർത്യരൂപമാർന്നു ദാസനായി നീ മൃത്യുകൈവരിച്ചൊരാ സ്നേഹമേ.