കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 45

സ്‌തുതി സതി എൻമനമേ സ്തു‌തികളിലുന്നതനേ, നാഥൻ നാൾതോറും ചെയ്‌ത നന്മകളോർത്തു പാടുക നീയെന്നും മനമേ അമ്മയെപ്പോലെ നാഥൻ താലോലിച്ചണച്ചിടുന്നു സമാധാനമായ് കിടന്നുറങ്ങാൻ തൻ്റെ മാർവ്വിൽ ദിനംദിനമായ് കഷ്ട‌ങ്ങളേറീടിലും, എനി ക്കേറ്റമടുത്ത തുണയായ് ഘോര വൈരിയിൻ നടുവിലവൻ മേശ നമുക്കൊരുക്കുമല്ലോ ഭാരത്താൽ വലഞ്ഞീടിലും, തീരാ- രോഗത്താൽ അലഞ്ഞീടിലും പിളർന്നീടുമൊരടിപ്പിണരാൽ തന്നിടുന്നു രോഗസൗഖ്യം

Hymn 44

സൃഷ്ടികളെ സ്‌തുതിപാടുവിൻ, നാഥനെ വാഴ്ത്തിടുവിൻ മഹിമകൾ തിങ്ങും ഇഹപരനെ നിത്യം പാടിപ്പുകഴ്ത്തീടുവിൻ വാനിടമേ ദൈവ ദൂതരേ, നാഥനെ..... അംബരമേ ജലസഞ്ചയമേ, നിത്യം പാടി..... ഉന്നത ശാക്തികരേവരും നാഥനെ.... പകലവനേ വിൺപനിമതിയേ, നിത്യം പാടി.... മിന്നുംതാരസമൂഹമേ, നാഥനെ... മഞ്ഞും മഴയും മാരുതനു, നിത്യം പാടി.... തീയും ചൂടും ശൈത്യവുമേ, നാഥനെ.... ഹിമകണമേ കാർമേഘവുമേ, നിത്യം പാടി.... ഇരുളും പ്രഭയും രാപകലും, നാഥനെ.... ഇടിയും മിന്നൽ…

Hymn 43

സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തീടുമേ എല്ലാ നാളിലും എൻ ജീവിതത്തിൽ നിൻ്റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാം എന്റെ അധരം നിന്നെ കീർത്തിക്കുമേ എന്റെ ജീവകാലമെല്ലാം പുതുഗാനത്താൽ അതുല്യനാമത്തെ സ്‌തുതിച്ചിടുമേ നിൻ്റെ നാമമല്ലോ എന്നും എൻ്റെ ആശ്രയം നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും നിന്നിലല്ലോ നിത്യജീവ ഉറവ ജീവ വഴിയും നീ മാത്രമല്ലോ നിൻ്റെ വലംകൈ എന്നെ താങ്ങി നടത്തും എന്റെ കാലുകൾ തെല്ലും…

Hymn 42

സൽപിതാവേ നന്ദിയോടങ്ങേ സാദരം ഞങ്ങൾ പാടി നമിക്കുന്നു - ഹല്ലേലുയ്യാ യേശുനാഥാ നന്ദിയാടങ്ങേ സാദരം ഞങ്ങൾ പാടി നമിക്കുന്നു - ഹല്ലേലുയ്യാ പാവനാത്മാ നന്ദിയാടങ്ങ സാദരം ഞങ്ങൾ പാടി നമിക്കുന്നു - ഹല്ലേലുയ്യാ

Hymn 41

യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയയോ എന്നുമുള്ളത് പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ സ്തുതിച്ചിടുക നാം അവൻ്റെ നാമം ഹല്ലേലുയ്യ...... ഹല്ലേലുയ്യ ........ മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം ശക്തിയും ബലവുമെന്നേശുവിന് ഞാൻ യഹോവയ്ക്കായ് കാത്തുകാത്തല്ലോ അവനെങ്കലേക്ക് ചാഞ്ഞു കേട്ടല്ലോ നാശകരമാം കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി എൻ കാൽകളെ പാറമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കി പുതിയൊരു പാട്ടെനിക്കു…