കുടുംബ കൂട്ടായ്‌മാ പ്രാർത്ഥനാ സഹായി

Hymn 73

ഉഷഃകാല താരമേ ഉലകിൻ ദീപമേ തമ്പുരാന്റെ അമ്മ നീ മഹോന്നതേ മനുകുല പാലകേ പരിമള സൂനുവേ മരിയേ നിർമ്മലാംബികേ അമ്മേ കന്യകേ നിർമ്മല പൂജിതേ പാടി വാഴ്ത്തിടാം നിൻ തിരു നാമം അഗതികളാം ഞങ്ങളിൽ നീ കരുണകാട്ടണ നിന്റെ ദിവ്യ സൂനുവോടു പ്രാർത്ഥിക്കേണമേ നിത്യ കന്യകേ അമ്മേ സ്വർഗ്ഗ റാണി നീ സുര വഴികൾ കാട്ടുവാനെനിക്കു തായ നീ അമ്മേ കന്യകേ.... (2)…

Hymn 72

രാജകന്യകയേ സ്വസ്‌തി, കരുണയെഴും തായെ ജീവനുമെൻ ശരണവുമേ മധുരിതമാതാവേ ഹവ്വാതൻ പ്രവാസികളാമീ, മക്കളിതാ നിന്നെ വിളിപ്പൂ കണ്ണീർ താഴ്വരയിൽ, കേണിടുന്നമ്മേ ആശ്വാസം തേടിയലഞ്ഞ്, അലിവേറും മടിയിലണഞ്ഞ് വിങ്ങി വേദനയാൽ നെടുവീർപ്പിടുന്നമ്മേ മാദ്ധ്യസ്ഥം നല്കിടുമങ്ങേ, മാതൃത്വം ധന്യ മനോജ്ഞം കനിവിൻ കണ്ണുകളാൽ, നോക്കേണേയെന്നും ഈ മണ്ണിൽ പ്രവാസം കഴിയും, നാളിൽ നിൻ വത്സലസുതനെ കാണുവാനിവരെ നീ യോഗ്യരാക്കണമേ

Hymn 71

പരിശുദ്ധ കന്യാമറിയമേ എന്നിൽ കനിയേണമെന്നും കരുണാനിധേ ഒരു ദിവ്യപുത്രനു ജന്മം നൽകിയ പരിശുദ്ധയാണു നീ. ഇരുളിൽ വിടർന്നൊരു മലരാണു നീയെന്നും ഇടറുന്ന ജീവനു തുണയേകി നീ ഇടനെഞ്ചുപൊട്ടി കരയുന്ന ഞങ്ങൾക്കായ് ഇരുളിലും തുണയേകണേ. ഉലകത്തിൽ മിന്നും കെടാവിളക്കാണു നീ ഏഴകൾക്കാശ്വാസ ദായികയേ സുകൃതത്തിൻ രാജ്ഞി, ജപമാല രാജ്ഞി നിന്നെ നമിച്ചിടുന്നു.

Hymn 70

മാതാവേ നിൻമാദ്ധ്യസ്ഥ്യം തേടുന്നു മക്കൾ നിൻ സന്നിധേ പ്രാർത്ഥിക്കണേ നിത്യവും നീ ഈശോയിൽ ഞങ്ങളെ ചേർക്കണേ ഈ കുടുംബത്തിന്റെ ക്ലേശങ്ങൾ പരസ്പരം പങ്കിട്ടു ജീവിക്കാൻ ആശ്വാസം യേശുനാഥനിൽ കാണാൻ നീയെന്നും കൂടെ വാഴണേ തിരുകുടുംബം നിൻ ത്യാഗത്താൽ ദൈവത്തിൻ ഭവനമായ് തീർന്നപോൽ സ്വർഗ്ഗീയ ശാന്തിയേകണേ അമ്മേ സ്നേഹം നീയെന്നും തൂകണേ (2)

Hymn 68

നിത്യസഹായ നാഥേ പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ നിൻമക്കൾ ഞങ്ങൾക്കായ് നീ പ്രാർത്ഥിക്ക സ്നേഹ നാഥേ നീറുന്ന മാനസങ്ങൾ ആയിരമായിരങ്ങൾ കണ്ണീരിൻ താഴ്വരയിൽ നിന്നിതാ കേഴുന്നമ്മേ കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻദിവ്യ സൂനുവിങ്കൽ ചേർക്കണേ മക്കളെ നീ